Web Desk

വാ​ഷിംങ്ടണ്‍

June 14, 2020, 9:19 am

കോവിഡ് 19: 24 മണിക്കൂറിനിടെ ലോകത്ത് ഒന്നര ലക്ഷം പുതിയ രോഗികൾ

Janayugom Online

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വിവിധ രാജ്യങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു. ഇതുവരെ ആഗോളതലത്തിൽ 78,61,075 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,53,159 പുതിയ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 40,35,844 പേർ രോഗമുക്തി നേടി. ഇതുവരെ 4,32,204 പേരാണ് കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയിൽ മാത്രം 21,42,224 പേർക്ക് കോവിഡ് ബാധിച്ചു. 1,17,527 ജീവനുകള്‍ അപഹരിച്ചു. ബ്രസീലിൽ 850,796 പേർക്കു് രോഗം ബാധിച്ചപ്പോൾ 42,791 പേർ കോവിഡ് മൂലം മരണപെട്ടു.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങൾ- റഷ്യയിൽ 5,20,129, ഇന്ത്യ‑3,21,626, യൂകെ 294,375, സ്പെയിൻ- 2,90,685, ഇറ്റലി-2,36,651, പെറു-220,749.

Eng­lish summary:Covid cas­es around athe world

You may also like this video: