Web Desk

ന്യൂഡല്‍ഹി

April 08, 2021, 10:28 am

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു; 1.26 ലക്ഷം പുതിയ രോഗികള്‍

Janayugom Online

രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.  24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്.  9,01,98,673 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗുജറാത്തിൽ കോവിഡ് കേസുകൾ‍ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 20 നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഇന്നലെ മുതൽ നിലവില്‍ വന്ന കര്‍ഫ്യൂ ഈ മാസം 30വരെ തുടരും. കഴി‍ഞ്ഞദിവസം 3,280 കോവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 17 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് ഗുജറാത്ത് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഭാവ് നഗർ, ജാംനഗർ, ജുനാഗഡ്, ഗാന്ധിനഗർ, ആനന്ദ്, നാദിയാദ്, മെഹ്സാന, മോർബി, പത്താൻ, ഗോദ്ര, ദഹോദ്, ഭുജ്, ഗാന്ധിധാം, ഭറൂച്ച്, സുരേന്ദ്രനഗർ തുടങ്ങിയ നഗരങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കൂടാതെ അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട്ട് എന്നീ നഗരങ്ങളിൽ കര്‍ഫ്യൂ ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു.

 

Eng­lish sum­ma­ry: covid updates india

You may also like this video: