ഇന്ത്യ റഷ്യയുടെ തൊട്ടുപിന്നില്‍; മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 7074 രോഗികള്‍

Web Desk

ന്യൂഡൽഹി

Posted on July 05, 2020, 9:59 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 608 പേര്‍ മരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് 23,000ല്‍ അധികം കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയുന്നത്. ഇതുവരെ 6,72,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയുടെ തൊട്ടുപിന്നിലാണ് ഇന്ത്യ.

മഹാരാഷ്ട്രയില്‍ വെെറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 7074 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. വാണിജ്യ തലസ്ഥാനമായ മുംബെെയില്‍ 1163 പേര്‍ക്കാണ് രോഗം ബാധിച്ചത് . സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 8671 ആയി.

തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 4000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,07001 ആയി.

ഐസിഎംആറിന്റെ കണക്കനുസരിച്ച് ‍രാ‍ജ്യത്ത്  ഇതുവരെ 95,40,132 സാംപിളുകള്‍ ടെസ്റ്റ് ചെയ്തു.

Eng­lish sum­ma­ry; covid cas­es in india

You may also like this video: