രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു

Web Desk
Posted on September 18, 2020, 11:06 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയി ഉയര്‍ന്നു. ഒറ്റ ദിവസം 1174 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 84,374 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി വെെറസ് ബാധയേറ്റ് മരിച്ചു. ഇതില്‍ 384 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 10,17,754 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 41 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ത്യയിലെ അറുപത് ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.

സംസ്ഥാനങ്ങളിൽ മഹാരാഷ്ടയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കർണാടകത്തിൽ 9366, ആന്ധ്രയിൽ 8702, തമിഴ്നാട്ടിൽ 5560, ദില്ലിയിൽ 4432, തെലങ്കാനയിൽ 2159, ഹരിയാനയിൽ 2457 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

അതേസമയം, കോവിഡ് വ്യാപനത്തല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഏറ്റവും ഗുരുതരമായ രോഗകാലം ഇനി വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തരുടെ സുരക്ഷയില്‍ സര്‍ക്കരുകള്‍ വീഴ്ച വരുത്താന്‍ പാടിലെന്നും സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചു.

യൂറോപ്പില്‍ സ്ഥിതി ഗുരുതരമാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതള്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Eng­lish sum­ma­ry: Covid cas­es in India crossed 52 lakhs

You may also like this video: