Web Desk

ന്യൂഡല്‍ഹി

March 06, 2021, 3:09 pm

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

Janayugom Online

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരണമടഞ്ഞു. 1,76,319 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ് . ഇന്നലെ 7,51,935 പേരില്‍ നടന്ന സാമ്പിള്‍ പരിശോധനയില്‍ ആണ് 18,327 പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 28ന് ശേഷം രാജ്യത്ത് പ്രതിദിന കേസുകള്‍ 18,000 കടക്കുന്നത് ഇതാദ്യമാണ്. 97.27 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനത്ത് 10,216 കൊവിഡ് കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒന്നര മാസത്തിന് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നു.

അതേസമയം, രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനുമാണ് വാക്സിനേഷനായി ഉപയോഗിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടാംഘട്ട വാക്‌സിനേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Eng­lish sum­ma­ry: Covid cas­es in india
You may also like this video: