Web Desk

തിരുവനന്തപുരം

June 03, 2020, 6:01 pm

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്: 24 പേർക്ക് രോഗമുക്തി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.24 പേർ രോഗമുക്തി നേടി. തുടർച്ചയായി രണ്ടാം ദിവസമാണ് കേരളത്തിൽ എൺപത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് എത്തിയ 53 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 19 പേർ മറ്റു സംസ്ഥാനങ്ങളിൽ  നിന്ന് എത്തിയവർ. 5 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

തിരുവന്തപുരം 14 ‚മലപ്പുറം 11 കോട്ടയം 8 , കോഴിക്കോട് ആലപ്പുഴ ജില്ലകളിൽ നിന്നുള്ള  7 പേർക്കും പാലക്കാട്,  എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നുള്ള 5 പേർക്കും തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കാസർഗോഡ് ജില്ലയിൽ 3 പേർക്കും പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ നിന്നുള്ള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 6,കാസർഗോഡ് 4, കോഴിക്കോട് 5,കോട്ടയം 3, കണ്ണൂര്‍ കൊല്ലം ജില്ലകളിൽ നിന്നുള്ള രണ്ട് പേർക്കും ആലപ്പുഴ തൃശൂര്‍ ജില്ലകളിലെ ഒരോ ആൾക്കുമാണ്  രോഗം ഭേദമായത്

832 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,864 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എയര്‍പോര്‍ട്ട് വഴി 35,779 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,08,559 പേരും റെയില്‍വേ വഴി 10,919 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,56,878 പേരാണ് എത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4004 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 69,606 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 16,711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പറേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

.Eng­lish sum­ma­ry: covid cas­es in kerala

You may also like this video: