March 26, 2023 Sunday

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയായി; ഇതുവരെ രോഗമുക്തി നേടിയത് 401 പേർ

Janayugom Webdesk
തിരുവനന്തപുരം
May 3, 2020 6:00 pm

സംസ്ഥാനത്തിന്  വീണ്ടുമൊരു ആശ്വാസ ദിനം. കേരളത്തിൽ ഇന്ന് ഒരു വ്യക്തിക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയതിനു ശേഷം ഇത് രണ്ടാം ദിനമാണ് ഒരു പുതിയ രോഗി പോലും ഇല്ലാതിരിക്കുന്നത്ത്. മെയ് ഒന്നാം തിയ്യതിയായിരുന്നു ഇതിനു മുൻപ് ഇതേ സാഹചര്യത്തിൽ ഒരു ദിനം കടന്നു പോയത്.

രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതത് കേരളത്തിലായിരുന്നു. കേരളത്തിലെ സർക്കാരും ആരോഗ്യ പ്രവർത്തകരുടെയും തുടങ്ങി എല്ലാവരുടെയും ഒത്തുരുമിച്ച് പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയുന്ന കേസുകൾ വളരെ കുറവാണ്. നിലവിൽ 95 രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. 401 പേർ കേരളത്തിൽ രോഗമുക്തി നേടി.

സാമൂഹ്യ അകലം, പൊതു സ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുക, സർക്കാരും അധികാരികളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക, തുടങ്ങിയവ കേരളത്തിലെ ജനങ്ങളെ കൃത്യമായി നടപ്പിലാകുന്നുണ്ട്. കോവിഡ് മഹാമാരിയ്ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായിട്ടാണ് പോരാടുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1,683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ENGLISH SUMMARY: covid cas­es in ker­ala in 100

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.