October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022

മഹാരാഷ്ട്ര ഇറാനെ മറികടന്നു; 16 ദിവസത്തിനിടെ ഒരുലക്ഷം പേര്‍ക്ക് കോവിഡ്

Janayugom Webdesk
മുംബൈ
July 15, 2020 5:32 pm

മഹാരാഷ്ട്രയില്‍ 16 ദിവസത്തിനിടെ ഒരുലക്ഷം പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതാണ് രോഗികളുടെ എണ്ണം കൂടിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി പ്രതിദിനം ആറായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 6,741 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചതോടെ ലോകത്ത് ഏറ്റവും കൂടുതല്‍  രോഗികള്‍  ഉള്ള  രാജ്യങ്ങളില്‍  പതിനൊന്നാം സ്ഥാനത്തുള്ള ഇറാനെ   മറികടന്നു. 264,561 രോഗ ബാധിതരാണ്  ഇറാനിലുള്ളത്.  സംസ്ഥാനത്ത് 2.67 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥരീകരിച്ചത്.  10695 പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ 213 പേര്‍ ഇന്നലെയാണ് മരിച്ചത്.

മുംബെെയില്‍ മാത്രം 134 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇത് ഇന്നലെ സംസ്ഥാനത്ത് മരിച്ചവരുടെ 62 ശതമാനത്തോളം വരും. എന്നാല്‍ മുംബെെ നഗരത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 954 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം ബാധിച്ചത്. ശരാശരി 1500 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകെണ്ടിരുന്നത്.

149007 പേര്‍ ഇതുവരെ രോഗമുക്തി നേടി. 107963 പേര്‍ നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Eng­lish summary:Covid cas­es in Maha­ras­tra today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.