Web Desk

ദോഹ

June 03, 2020, 9:05 pm

ഖത്തറിൽ 24 മണിക്കൂറിനിടെ 1900 പേർക്ക് കോവിഡ്; ആശങ്ക ഒഴിയുന്നില്ല

Janayugom Online

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,901 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 62,160 ആയി. കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 45 ആയി. നിലവിൽ 24,537 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ 237 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഖത്തറിൽ ഇതുവരെ 2,36,437 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കുവൈറ്റിൽ ഇന്ത്യക്കാർ ഉൾപ്പടെ 710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30,000 ഓളം പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത്.

Eng­lish summary:1500 covid cas­es in india.

You may also like this video: