Web Desk

ചെന്നൈ

June 19, 2020, 10:21 pm

തമിഴ്‌നാട്ടില്‍ ഇന്ന് 2,115 പേര്‍ക്ക് കോവിഡ്:41 മരണം

Janayugom Online

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 2,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.41 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 666 ആയി ഉയര്‍ന്നു. 54,449 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1,630 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 37 പേര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. ബാക്കിയുള്ളവര്‍ തമിഴ് നാട്ടുക്കാരാണ്. ചെന്നൈയില്‍ മാത്രം 1200 പേര്‍ക്കാണ് രോഗം ബാധിച്ചത്.

27,537 പേരുടെ സ്രവമാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ഇതുവരെ 8,27,980 പേര്‍രുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്.

Eng­lish sum­ma­ry: Covid cas­es in Tamilnadu

You may also like this video;