20 April 2024, Saturday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് കേസുകളില്‍ വര്‍ധന: തലസ്ഥാനത്ത് ആറിടത്ത് ലോക്ഡൗണ്‍, നിയന്ത്രണങ്ങള്‍ അര്‍ധരാത്രി മുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 25, 2021 7:03 pm

സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനുപിന്നാലെ തലസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ടിനു മുകളിലെത്തിയ തിരുവനന്തപുരത്തെ ആറു തദ്ദേശ സ്ഥാപന വാർഡുകളിലാണ് കർശന ലോക്ഡൗൺ ഏര്‍പ്പെടുത്തിയത്. ഇന്ന് അർദ്ധ രാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നിയന്ത്രണം ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല മുൻസിപ്പാലിറ്റികളിലെ വിവിധ വാർഡുകളിൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം.

നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ.

പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ടു ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എ.ഡി.എം. അറിയിച്ചു.

Eng­lish Sum­ma­ry: Increase in covid cas­es: Lock­downs in six places in the cap­i­tal, restric­tions from midnight

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.