രാജ്യത്ത് വീണ്ടും കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് കോവിഡിന്റെ വ്യാപനം വീണ്ടും രൂക്ഷമാവുകയും ദിനംപ്രതി കാല്‍ലക്ഷത്തോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നാളെ വിളിച്ചിരിക്കുയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ക്വാറന്റീൻ, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, കോവിഡ് വാക്സിനേഷൻ, തുടങ്ങിയ നടപടികള്‍ കര്‍ശമനായി പാലിക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ അതീവഗുരുതരമായ അവസ്ഥയാകും നേരിടേണ്ടി വരികയെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി മഹാരാഷ്ട്ര സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്റെ രണ്ടാം തരംഗം പല ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ദേശവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി.
ENGLISH SUMMARY: COVID CASES INCREASES IN INDIA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.