Web Desk

കവരത്തി

January 21, 2021, 4:47 pm

കോവിഡ് കേസുകളില്‍ വര്‍ധനവ്; കേന്ദ്ര സംഘം ലക്ഷദ്വീപിലേക്ക്

Janayugom Online

ലക്ഷദ്വീപില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടൻ ലക്ഷദ്വീപിലെത്തും. 27 കേസുകളാണ്‌ തിങ്കളാഴ്ച മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ജനുവരി മൂന്നിന് കൊച്ചിയിൽ നിന്ന് കപ്പലിൽ കവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ‌‌

കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.‌

ENGLISH SUMMARY: covid cas­es increas­es in lakshadweep

YOU MAY ALSO LIKE THIS VIDEO