Web Desk

ന്യൂഡല്‍ഹി

May 18, 2021, 11:00 am

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു: 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,63,533 കേസുകള്‍

Janayugom Online

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 കേസുകളും 4329 മരണങ്ങളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജില്ലാ അധികാരികളുമായും ഫീൽഡ് ഓഫീസർമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന്. രാജ്യത്തെ കോവിഡ് കണക്കിൽ തുടർച്ചയായ കുറവാണ് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 2,63,533 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 4329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 33 ലക്ഷത്തിലേറെയായി. മഹാരാഷ്ട്രയിൽ 26,616 പുതിയ കേസുകളും, 516 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 38,603 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 476 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഡല്‍ഹിയിൽ 4524 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.42% മായി കുറഞ്ഞു. രാജ്യത്തെ കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 18.17% കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു.

Eng­lish sum­ma­ry; covid cas­es india 18/05/21

You may also like this video;