Web Desk

ന്യൂഡൽഹി

June 06, 2020, 9:39 am

ഇന്ത്യ ആറാം സ്ഥാനത്ത് : 24 മണിക്കൂറിനിടെ 9887 രോഗികൾ, 294 മരണം

Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്ത്യയിൽ ഇതുവരെ 2,36,657 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്ത് എത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 60000 അധികം പേർക്കാണ് പുതുതായി രോഗം ബാധിച്ചത് . 24 മണിക്കൂറിനിടെ 294 മരണമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.80229 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2849 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു. തമിഴ്നാട്-28,694 ഡൽഹി-26,334 ഗുജറാത്ത്-19,119 എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഗുജറാത്ത് ‑1190, ഡൽഹി-708, മധ്യപ്രദേശ് 377 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.

Eng­lish sum­ma­ry: covid cas­es in india

You may also  like this video: