October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു

Janayugom Webdesk
ന്യൂഡൽഹി
September 29, 2020 10:48 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണങ്ങളും സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന മരണം ആയിരത്തിന് താഴെ എത്തിയത്. നിലവില്‍ രാജ്യത്ത്  9,47,576 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 83.01 ആണ് രോഗമുക്തി നിരക്ക്. ഇതുവരെ 51,01,397 പേര്‍ രോഗമുക്തി നേടി.

അതേസമയം, രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം നാളെ അവസാനിക്കും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ പ്രതീക്ഷിക്കാം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൊറോണ വ്യാപന പശ്ചാത്തലത്തിൽ മാർച്ച് 24മുതലായിരുന്നു രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച അൺലോക്ക് നാലിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നത് പോലുള്ള സുപ്രധാന ഇളവുകൾ കേന്ദ്രം നൽകിയിരുന്നു. കോവിഡ് വ്യാപനം ഏറ്റവും മോശമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ആഴ്ച നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ ‘മൈക്രോ കണ്ടെയ്നർ’ സോണുകൾ എന്ന ആശയം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശിച്ചിരുന്നു. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ അഞ്ചാം ഘട്ട അൺലോക്കിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടേക്കും.

സിനിമാശാലകൾ തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായാണ് കേന്ദ്രസർക്കാ‍ർ കഴിഞ്ഞ ദിവസവും അറിയിച്ചത്. സെപ്റ്റംബർ 21 മുതൽ ഓപ്പൺ തിയറ്ററുകൾ തുറന്നുവെങ്കിലും സിനിമ തിയേറ്ററുകൾക്ക് അനുമതിയില്ലായിരുന്നു.
സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയേക്കും. അക്കാദമിക്ക് സ്ഥാപനങ്ങളിൽ പുതിയ അധ്യയന വർഷം ഓൺലൈൻ ക്ലാസുകളിലൂടെ ആരംഭിക്കേണ്ടിവരും. വിനോദസഞ്ചാര മേഖലയിലും അൺലോക്ക് അഞ്ചാം ഘട്ടത്തിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Eng­lish summary:covid cas­es india cross­es 61 lakhs

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.