Web Desk

റിയാദ്

June 17, 2020, 7:14 pm

കോവിഡ് 19: സൗദിയിൽ ഒറ്റ ദിവസം 5000 ഓളം പുതിയ കേസുകൾ,റിയാദിൽ മാത്രം 2371 പേർക്ക് രോഗം

Janayugom Online

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4919 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.39 പേരാണ് രോഗം ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇതുവരെ 1,41,234 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്വദേശികളും വിദേശികളുമായ 1091 പേർ രോഗം ബാധിച്ചു ഇതുവരെ സൗദിയിൽ  മരിച്ചു. 2000 പേരാണ് അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദിൽ മാത്രം 2371 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജിദ്ദ 279, മക്ക 282 ‚ദമാം 137, അൽകോബാർ 114, മദീന 156, ഹുഫുഫ് 273, ദഹ്റാൻ 123, തൈഫ് 140, ഖമീസ് മുഷിയത്ത് 100 തുടങ്ങി നഗരങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്തെ 187 പ്രദേശങ്ങളിൽ രോഗ വ്യാപനം നടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് 2122 പേർ രോഗമുക്തി നേടി. ഇതുവരെ 91662 പേർക്ക് രാജ്യത്ത് രോഗം ഭേദമായി. 48481 പേർ ഇപ്പോൾ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Eng­lish sum­ma­ry: covid cas­es in sau­di arabia

You may also like this video: