20 April 2024, Saturday

Related news

March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 22, 2023
December 10, 2023
December 2, 2023
November 29, 2023

കോവിഡ് കേസുകള്‍ കൂടുന്നു: ചൈനയില്‍ രണ്ട് നഗരങ്ങളില്‍ ലോക്ഡൗണ്‍

Janayugom Webdesk
ബീജിങ്
October 27, 2021 10:09 am

കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിലെ അതിര്‍ത്തി നഗരമായ ഈജിന്‍ ബാന്നെറിലും ഗാന്‍സൊ പ്രവിശ്യയിലെ ലാന്‍സൊ നഗരത്തിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശമാണ്. ഞായറാഴ്ച ഇവിടെ 12 പേര്‍ക്കും ലാന്‍സൊയില്‍ 13 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പ്രദേശങ്ങളിലും കൂടി നൂറിലധികം പേര്‍ രോഗബാധിതരാണ്.

ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ ഏര്‍പ്പെടുത്തിയത്. 1.8ലക്ഷമാണ്​ ഇവിടത്തെ ജനസംഖ്യ. എജിൻ ബാനറിലെ 35,700 ഓളം പേരാണ്​ നിലവിൽ വീടുകളിൽ കഴിയുന്നത്​. എറൻ​ഹോട്ട്​ നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ്​ ലംഘിക്കുന്നവർക്കെതിരെ സിവിൽ‑ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ്​ നിർദ്ദേശം.

കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും പടര്‍ന്നുപിടിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്. വെെറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Eng­lish Sum­ma­ry: Covid cas­es on the rise: Lock­downs in two cities in China

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.