രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 137 പേർക്ക്: രോഗ വ്യാപനം രണ്ടാം ഘട്ടത്തിലേക്കെന്ന് ഐസിഎംആർ

Web Desk
Posted on March 18, 2020, 9:00 am

ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 137 ആയി. കടുത്ത നിയന്ത്രണങ്ങളും ജാഗ്രതയുമാണ് രാജ്യത്ത് നടക്കുന്നത്. 137 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് (ലോക്കൽ ട്രാൻസ്മിഷൻ) കടന്നുവെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്)അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ ഒരു ചെറിയ കൂട്ടം ആളുകളിലേക്ക് രോഗവ്യാപനമുണ്ടാവുന്ന സ്ഥിതിയാണ് നിലവിൽ.

ഇപ്പോൾ ഇത് ഒരു കൂട്ടം ആളുകളിൽ ഒതുങ്ങി നിൽക്കുന്നുണ്ട് എന്നാൽ ചൈന ഇറ്റലി പോലുള്ള സ്ഥലങ്ങളിൽ നടന്നത് പോലെ  വലിയ രീതിയിൽ ആളുകളിലേക്ക് രോഗ ബാധ പടരാൻ തുടങ്ങിയാൽ രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് രോഗവ്യാപനം കടക്കുന്ന സാഹചര്യമുണ്ടാകും. ഇത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. ഈ സ്ഥിതി വരാതിരിക്കാൻ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ചു.

അതേസമയം കോവിഡ് ആഗോള മരണം 7965 ആയി. 164 രാജ്യങ്ങളിലായി 1,98,214 പേർ ചികിത്സയിൽ കഴിയുകയാണ്. ഇറ്റലിയിൽ 2503 മരണം,ഇന്നലെമാത്രം മരിച്ചത് 345 പേരാണ്. ഇറാനിൽ 998,സ്പെയിൽ 533,പ്രാൻസ് 175,അമേരിക്ക 109, യുകെ 71, നെതർലാന്റ് 43, ദകഷിണ കൊറിയ 81, ജർമനി 26, ചൈന 3226 എന്നിങ്ങനെയാണ് മരണ സംഖ്യ. ചൈനയിൽ നിലവിൽ 80,811 പേർ ചികിത്സയിലാണ്.

Eng­lish Sum­ma­ry: covid cas­es reach­es 137 in india

YOU MAY ALSO LIKE THIS VIDEO