സമൂഹ വ്യാപനം,കേരളം വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ

Web Desk

തിരുവനന്തപുരം

Posted on July 04, 2020, 4:58 pm

കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ അറിയിച്ചു. ഈ വിവരം മുഖ്യമന്ത്രിയെ അറിയിച്ചതായും ഐഎംഎ പറഞ്ഞു. കേരളത്തില്‍ സമൂഹ വ്യാപനം നടന്നുവെന്ന് പറയുന്നത് മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് ഐഎംഎ അറിയിച്ചു.

1. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു.

2. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

3. കേരളത്തില്‍ നിന്ന് രോഗലക്ഷണങ്ങളില്ലാത്ത മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോള്‍ അവിടെ കോവിഡ് പോസ്റ്റീവാകുന്നു.

കേരളത്തില്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും ഐഎംഎ ചൂണ്ടികാട്ടുന്നു.കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് പലരും സഞ്ചരിക്കുന്നത്. പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആള്‍ക്കൂട്ടമൂണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. ജനങ്ങള്‍ കൃത്യമായ രീതിയില്‍ കാര്യങ്ങളെ ഉള്‍ക്കെണ്ടെങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാകുവെന്നും ഐഎംഎ വ്യക്തമാക്കി.

ENGLISH SUMMARY: covid com­mu­ni­ty spread in kerala

YOU MAY ALSO LIKE THIS VIDEO