സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നു സർക്കാർ ഡോക്ടർമാരുടെ സംഘടനായ കെജിഎംഒഎ. ജലദോഷപനി കേരളത്തിൽ വർധിക്കുന്നതു സൂചനയായി കാണണം. ശാസ്ത്രീയ പരിശോധന ഇക്കാര്യത്തിൽ വേണമെന്നും സംഘടന ആവശ്യപ്പെട്ടു. മദ്യാസക്തിക്കുള്ള മരുന്ന് മദ്യമല്ലെന്നും കെജിഎംഒഎ അഭിപ്രായപ്പെട്ടു.
5 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ രോഗത്തിൽ ചികിത്സയിലുള്ളത്.കോവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന മട്ടച്ചേരി സ്വദേശി ഇന്നലെ മരണപ്പെട്ടിരുന്നു.
ENGLISH SUMMARY: Covid; community spread may happen in Kerala says KGMOA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.