14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024

രാജ്യത്ത് കോവിഡ് ആശങ്ക ഉയരുന്നു; 15,940 രോഗബാധിതർ

Janayugom Webdesk
June 25, 2022 10:30 am

രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ​രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 12,425 പേരാണ് രോഗമുക്തി നേടിയത്. 98.58 ശതമാനമാണ് ​രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയിരുന്നു.

Eng­lish summary;covid con­cerns are ris­ing in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.