42 സീരിയൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk

കൊച്ചി

Posted on September 22, 2020, 12:15 pm

സംസ്ഥാനത്ത് കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ മൂന്ന് സീരിയല്‍ ലൊകേഷനുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രധാന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം .മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയല്‍ ലൊക്കേഷനിലെ 25 പേര്‍ക്കും ഫ്ലവേഴ്സ് ചാനലിലെ കൂടത്തായി സീരിയലിലെ ഒരാള്‍ക്കും, സീ കേരളത്തിലെ ഞാനും നീയും ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കോവിഡജ് സ്ഥിരീകരിച്ചത്.

ഇത്രയും അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ ലൊക്ഡൗണ്‍ സമയത്തും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് പിന്നീട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഷൂട്ടിങ്ങുകള്‍ പുനഃരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ സീരിയല്‍ മേഖലയിലെ ചിലര്‍ കോവിഡ് വിവരം മറച്ചുവച്ച് ഷൂട്ടിങ് ലൊകേഷനുകളില്‍ ജോലി ചെയ്തിരുന്നതായും ആക്ഷേപമുണ്ട്.

ചാക്കോയും മേരിയും സീരിയലിലെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ രണ്ട് ഗസ്റ്റ് ഹൗസുകളിലായിട്ടാണ് ഇവരെ ക്വാറന്റീന്‍ ചെയ്തിരിക്കുന്നത്. സീരിയലില്‍ ജോലി ചെയ്ത് പുറത്ത് പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ടെലിവിഷന്‍ ഫ്രട്ടേണിറ്റി പുറത്തിറക്കിയിരുന്നു. 42 സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമാണ് ഇതുവരെ മൂന്ന് ചാനലുകളിലെ സീരിയലുകളില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സീരില്‍ താരങ്ങളാണ് ആത്മ സംഘടന സെക്രട്ടറി ദിനേഷ് പണിക്കര്‍ പ്രതികരിച്ചത്. ഇവരെല്ലാം സുരക്ഷിതരായി ക്വാറന്റീനില്‍ കഴിയുകയാണ്.

ENGLISH SUMMARY:covid con­firmed for 42 ser­i­al play­ers
You may also like this video