ഡല്‍ഹി ബിജെപി അധ്യക്ഷന് കോവിഡ്

Web Desk

ന്യൂഡല്‍ഹി

Posted on September 16, 2020, 5:03 pm

രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് പനിയെ തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ചയായി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് പരിശോധന നടത്താന്‍ ട്വീറ്ററിലൂടെ അറിയിക്കുയും ചെയ്തു. ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇവരുടെ കുടുംബാഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചരുന്നു.

ENGLISH SUMMARY:covid con­firmed the BJP leader in del­hi
You may also like this video