September 29, 2022 Thursday

Related news

September 28, 2022
September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 11, 2022
September 6, 2022
September 6, 2022
August 25, 2022

തിരുവനന്തപുരത്ത് റിമാൻഡ് തടവുകാരന് കോവിഡ്; 20 പൊലീസുകാര്‍ നീരീക്ഷണത്തില്‍

Janayugom Webdesk
തിരുവനന്തപുരം
May 24, 2020 6:41 pm

തിരുവനന്തപുരം സപെഷ്യൽ സബ് ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്നലെയാണ് അബ്കാരി കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 20 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാൻ നിര്‍ദ്ദേശിച്ചു. ഇയാളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജേ ആശുപത്രിയിലേയ്ക്ക് മാറ്റും.

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ‑3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര‑19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.