Web Desk

കൊച്ചി

June 18, 2020, 10:06 am

കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കോവിഡ്: ഉറവിടം അജ്ഞാതം

Janayugom Online

കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹോം ക്വാറൻറീൻ‑ഇന്സ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഡ്യൂട്ടി നോക്കിയിരുന്ന എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ജൂൺ 15 നാണു രോഗലക്ഷണം കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ രോഗ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ കളമശ്ശേരി കോവിഡ് സെന്ററിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂൺ 13 ന് ഇയാളോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പോലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും.

കളമശ്ശേരി പോലീസ് സ്റ്റേഷൻ അഗ്നി ശമന സേന  അണുവിമുക്തമാക്കുന്നു

 

Eng­lish sum­ma­ry: covid con­firmed to the Civ­il Police Offi­cer in Kalamassery

you may also like this video