Web Desk

ചെന്നൈ

June 26, 2020, 9:10 am

കോവിഡ് 19; തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 45 മരണം: ആകെ മരണം 911

Janayugom Online

തമിഴ്‌നാട്ടിൽ 3509 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 70, 977 ആയി. 24 മണിക്കൂറിനിടെ 45 പേർകൂടി മരിച്ചതോടെ ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുകളിലാണ് തമിഴ്‌നാട്ടിൽ ഓരോ ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ആദ്യമായാണ് കോവിഡ് രോഗികൾ 3500 കടക്കുന്നത്. 30, 064 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ വിദേശത്തുനിന്ന് (കുവൈത്ത് 13,ബെഹ്റൈൻ അഞ്ച്, സിംഗപ്പൂർ രണ്ട്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ 41 പേർക്കും (കേരളം — രണ്ട്, ഡൽഹി — എട്ട്, രാജസ്ഥാൻ — ഏഴ്, ഹരിയാണ — അഞ്ച്, മഹാരാഷ്ട്രാ — അഞ്ച്, ഉത്തർപ്രദേശ് — നാല്, ബിഹാർ — മൂന്ന്, കർണാടക — രണ്ട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ — ഒന്ന്, മധ്യപ്രദേശ് — ഒന്ന്, ഒഡീഷ — ഒന്ന്, ഉത്തരാഖണ്ഡ് — ഒന്ന്, പശ്ചിമ ബംഗാൾ — ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് റോഡുമാർഗവും ട്രെയിൻമാർഗവും എത്തിയ 90 പേർക്കും (കേരളം 11,കർണാടക 32,രാജസ്ഥാൻ 11,മഹാരാഷ്ട്ര 10, ബിഹാർ ആറ്, ഛത്തീസ്ഗഢ് ആറ്, ഡൽഹി നാല്, മധ്യപ്രദേശ് മൂന്ന്, ആന്ധ്രാപ്രദേശ് രണ്ട്, ഉത്തർപ്രദേശ് ഒന്ന്, ഒഡീഷ ഒന്ന്, പശ്ചിമ ബംഗാൾ ഒന്ന്, അസം ഒന്ന്, ഗുജറാത്ത് ഒന്ന്) രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 12 വയസിൽ താഴെ പ്രായമുള്ള 3481 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈയിലാണ് കോവിഡ് ബാധിതർ ഏറ്റവുമധികം. 1834 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 47650 പേർക്കാണ് തലസ്ഥാന നഗരത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 18,969 ആണ് ചെന്നൈയിലെ ആക്ടീവ് കേസുകൾ. അതിനിടെ, തമിഴ്‌നാട്ടിൽ ഇന്ന് 2236 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.