Web Desk

ന്യൂഡല്‍ഹി

October 25, 2020, 10:10 am

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

Janayugom Online

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്. 24 മണിക്കൂറിനിടയില്‍ അരലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസുകള്‍. 5, 0129കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 578 മരണവും.  സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണ് പുതിയ കണ്ടെത്തല്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയെ മറികടന്ന് കേരളം ഒന്നാമതെത്തി.

കര്‍ണാടകയില്‍ രോഗബാധിതര്‍ 4471 ആയി. പശ്ചിമബംഗാളില്‍ 4,148, തമിഴാനാട്ടില്‍ 2886 പേര്‍ക്കുകമാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. മരണം 1,18000ന് അടുത്തെത്തി.

ENGLISH SUMMARY: Covid cure rate increase in the country
You may also like this video