എറണാകുളത്ത് കോവിഡ് ആശങ്ക; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി

Web Desk

കൊച്ചി

Posted on July 31, 2020, 9:41 am

സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുകയാണ്. എറണാകുളത്ത് രോഗവ്യാപന സാധ്യത ശക്തമായ ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെ മറ്റ് കടകള്‍ ഒന്നും അനുവദിക്കില്ല. രണ്ട് മണിവരെയാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന അനുവദിച്ചിട്ടുള്ളത്.

ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിലെ നിയന്ത്രണം തുടരും. രോഗവ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകളിലും കർഫ്യൂ ഏർപ്പെടുത്തി. കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി. ഇന്നലെ ജില്ലയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 34 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ENGLISH SUMMARY:covid cur­few in ernaku­lam
You may also like this video