ആശ്വാസമായി രാജ്യത്തേ കോവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 354 പേര്‍ക്ക് കൂടി ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 39,486 പേര് രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി. 156 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,19,551 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
തുടര്‍ച്ചയായ 29-ാം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമായി കുറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം 63 ലക്ഷത്തോളം ഡോസ് കോവിഡ് വാക്സിന് ആണ് വിതരണം ചെയ്തത്. ഇതോടെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 58 കോടി 89ലക്ഷത്തിലേറെയായി.
english summary;covid daily updates India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.