സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം

Web Desk

തിരുവനന്തപുരം

Posted on August 02, 2020, 2:21 pm

സംസ്ഥാനത്ത് വീണ്ടും മൂന്ന് കോവിഡ് മരണം. ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കണ്ണൂരിൽ ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് (40)ആണ് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇയളെ ആശുപത്രിയില്‍ പ്രവേശപ്പിച്ചത്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച്  മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യയാണ് മരിച്ചത്. എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി(70)ആണ് മരിച്ചത്. കാസർഗോഡ് ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിൽ ടി ഹസൈനാർ ഹാജി (78), ഷെഹർബാനു (73) ആണ് മരിച്ചത്.

ENGLISH SUMMARY:COVID DEATH IN KERALA 2–8‑2020
You may also like this video