കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Web Desk

കാസര്‍കോട്

Posted on August 10, 2020, 9:52 am

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസ മരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ട്രൂനാറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തുടര്‍ നടപടികള്‍.

ENGLISH SUMMARY: covid death 10-08-2020

YOU MAY ALSO LIKE THIS VIDEO