സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Web Desk

മലപ്പുറം

Posted on July 15, 2020, 2:01 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. 69 വയസായിരുന്നു. സംസ്ഥാനത്തെ 35മത്തെ കോവിഡ് മരണമാണിത്. ബംഗളുരുവിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; covid death

you may also like this video;