കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു

Web Desk

ആലപ്പുഴ

Posted on August 03, 2020, 4:03 pm

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരണപ്പെട്ടു. ആലപ്പുഴ കാരിച്ചല്‍ സ്വദേശി രാജം എസ് പിളളയും ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ മാ​ങ്ങോ​ട് സ്വ​ദേ​ശി യ​ശോ​ധ(59) ആ​ണ് മ​രി​ച്ച​ മറ്റൊരു വ്യക്തി.   ഇദ്ദേഹത്തിന്റെ നാല് ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാൻസര്‍ രോഗിയായിരുന്നു രാജം എസ് പിളള. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

യ​ശോ​ധ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മുമ്പാ​ണ് യ​ശോ​ധ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാറും കോഴിക്കാട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയുമാണ് ഇന്ന്  മരിച്ച മറ്റു വ്യക്തികള്‍.  വിനോദ് കുമാര്‍  വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി   ചികിത്സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അസുഖം കൂടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

മരക്കാര്‍ കുട്ടി  ഇന്ന് രാവിലെയാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ENGLISH SUMMARY: covid death in ala­puzha

YOU MAY ALSO LIKE THIS VIDEO