ധാരാവിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ടുകള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ധാരാവിയില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 64 കാരന് കോവിഡ് ബാധിച്ച് ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിച്ച ഇയാളുടെ പരിശോധനാഫലം ചൊവ്വാഴ്ചയാണ് വന്നത്. തുണിമില്ലുടമയായ 56കാരനും ധാരാവിയിൽ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ചേരിയിൽ 5 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 13 ആയി.
ഒരാഴ്ച്ചയ്ക്കിടെ രണ്ട് പേര് മരണപ്പെട്ടതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ചേരി പൂര്‍ണ്ണമായി അടച്ചിടാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ പഴം, പച്ചക്കറി കടകളടക്കം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. രണ്ട് മരണങ്ങളും നടന്ന സ്ഥലമാണ് ഇത്. പത്ത് ലക്ഷത്തിലധികം പേര് തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ധാരാവി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.