Web Desk

ധാരാവി

April 02, 2020, 9:31 am

കോവിഡ്; ധാരാവിയില്‍ 56 കാരന്‍ മരിച്ചു

Janayugom Online

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് മരണം. ഡൽഹി നിസ്സമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത 56 കാരനാണ് മരിച്ചത്. സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ.വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. ക്വാറന്റൈനിലാക്കിയ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും അധികൃതര്‍ എത്തിച്ചു നല്‍കുന്നുണ്ട്.

ENGLISH SUMMARY: covid death in dharavi

YOU MAY ALSO LIKE THIS VIDEO