February 4, 2023 Saturday

Related news

August 3, 2020
April 16, 2020
April 8, 2020
April 6, 2020
April 3, 2020
March 30, 2020
March 27, 2020
March 27, 2020
March 27, 2020
March 25, 2020

രോഗികളുടെ എണ്ണം ഉയരുന്നു

Janayugom Webdesk
March 30, 2020 5:02 pm

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,190 ആയി. ഇന്ന് മാത്രം 109 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മരണ നിരക്ക് 32 ആയി ഉയർന്നു. 98 പേരാണ് രോഗ മുക്തി നേടിയത്. മഹാരാഷ്ട്ര (എട്ട്), ഗുജറാത്ത് (ആറ്), കർണാടക (മൂന്ന്), പഞ്ചാബ് (മൂന്ന്), എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ മരണനിരക്ക്. ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു ആന്റ് കശ്മീർ എന്നിവിടങ്ങളിൽ രണ്ട് വീതവും കേരളം, തമിഴ്‌നാട്, ബിഹാർ, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്.ഇരു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു. മഹാരാഷ്ട്ര- 215, കേരളം-213, കർണാടക-83, തെലങ്കാന‑70, ഡൽഹി-72, ഗുജറാത്ത്-69, രാജസ്ഥാൻ‑60, തമിഴ്‌നാട്-67, ഉത്തർപ്രദേശ്-72, പഞ്ചാബ്-39, ഹരിയാന‑35, മധ്യപ്രദേശ്-47, ജമ്മു ആന്റ് കശ്മീർ- 41 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ എണ്ണം. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 21 കേസ് വീതവും ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഏഴ് കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഡാക്ക്-13, ബിഹാർ- 15 ചണ്ഡിഗഢ്-എട്ട് എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്.

Updat­ing..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.