February 4, 2023 Saturday

Related news

July 7, 2022
July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021

രാജ്യത്ത് കോവിഡ് മരണം അഞ്ഞൂറിനരികെ, രോഗബാധിതര്‍ 14,000

Janayugom Webdesk
ന്യൂഡൽഹി
April 18, 2020 9:25 am

രാജ്യത്ത് കോവിഡ് മരണം അഞ്ഞൂറിനോടടുക്കുന്നു. രോഗബാധിതര്‍ 14,000 കടന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രാജ്യത്ത് അതിതീവ്രമേഖലയില്‍  റാപ്പിഡ് ടെസ്റ്റ് ഉടന്‍ തുടങ്ങും. കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. മൂന്നു ദിവസമായി  രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്.  ഇതുവരെ 13 മരണമടക്കം രോഗബാധിതരുടെ എണ്ണം 359 ആണ്. എന്നാല്‍ മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും കുറവു വന്നിട്ടുണ്ട്. ദിവസവും 300 പേര്‍ക്കുവരെ രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്ത് 118 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 13 ശതമാനം പേര്‍ രോഗമുക്തി നേടി.

Eng­lish Sum­ma­ry: covid-19 death in india hits 500

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.