കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Web Desk

കാസര്‍കോട്

Posted on August 03, 2020, 11:39 am

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇയാള്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അസുഖം കൂടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇതിനിടെയാണ്, ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം 11 ആയി.

കോവിഡ് ബാധിച്ച് ഇന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് വിനോദ് കുമാര്‍. കോഴിക്കാട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. 70 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ENGLISH SUMMARY: COVID DEATH IN KASARGOD

YOU MAY ALSO LIKE THIS VIDEO