സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലത്ത് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയ്ക്ക് രോഗം

Web Desk

കൊല്ലം

Posted on July 12, 2020, 6:28 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ടറ കിഴക്കേകല്ലട ചിറ്റുമലയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കോവി‍ഡ് പരിശോധന പോസിറ്റീവ്. പള്ളിമണ്‍ ഇഴവൂര്‍ വിമല്‍ നിവാസില്‍ ഗൗരിക്കുട്ടിയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണ്.

വീട്ടമയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ‍‍ഡ്രെെവര്‍ , സഹായി. ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നിരീക്ഷണത്തലാക്കി.

11ാം തീയതി രാവിലെയാണ് ഇവരെ തൊട്ടിക്കര കാവില്‍കടവിനു സമീപം മരിച്ച നിലയില്‍ കണ്ടത്തിയത്.

Eng­lish sum­ma­ry: Covid death in Ker­ala

You may also like  this video: