സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി ഏലിയാമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 85 വയസ്സായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡിന് പുറമേ ന്യുമോണിയയും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ മാസം 23 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 72 ആയി.
ENGLISH SUMMARY: covid death in kerala
YOU MAY ALSO LIKE THIS VIDEO