സംസ്ഥാനത്ത് വീണ്ടും കോവി‍‍ഡ് മരണം

Web Desk

കോഴിക്കോട്

Posted on August 12, 2020, 11:23 pm

സംസ്ഥാനത്ത് വീണ്ടും കോവി‍‍ഡ് മരണം. കോഴിക്കോട്  കാളാണ്ടിത്താഴം സ്വദേശി കൗസു ആണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ കോവിഡ് മരണമാണിത്.

സംസ്ഥാനത്ത്  ഇന്ന് 1212  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 45  പേരുടെ  ഉറവിടം വ്യക്തമല്ല  . വിദേശത്തു നിന്ന് വന്ന 51  പേര്‍ക്കും .മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 64 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 22 .

 

Eng­lish sum­ma­ry: covid death in Kozhikode

You may also like this video;