Web Desk

പാലക്കാട്​

June 04, 2020, 1:53 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Janayugom Online

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ഒരു മരണം കൂടി. കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന പാലക്കാട് സ്വദേശി മരിച്ചു. കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. 73 വയസ്സായിരുന്നു. മെയ് 25ന് ചെന്നൈയിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. 27ന് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം, ന്യൂമോണിയ ഉൾപ്പടെ ഉള്ള രോഗങ്ങൾ ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി.

 

Eng­lish sum­ma­ry: Covid death in palakkad.

You may also like this video: