Web Desk

ലഖ്നൗ

July 05, 2021, 7:41 pm

മൃതദേഹം വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടു: കോവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത് 75 ദിവസങ്ങള്‍ക്കുശേഷം

Janayugom Online

മൃതദേഹം വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത് 75 ദിവസങ്ങള്‍ക്കുശേഷം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൃതദേഹം വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടെന്നും അത് നല്‍കാനില്ലാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കിയില്ലെന്നും കോവിഡ് ബാധിച്ചു മരിച്ച നരേഷി (29) ന്റെ ഭാര്യ വെളിപ്പെടുത്തി.

മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് അധികൃതരാണ് പണം ആവശ്യപ്പെട്ടത്.  ഏപ്രില്‍ 15 നാണ് നരേഷ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് 15,000 രൂപ മൃതദേഹം വിട്ടുനല്‍കുന്നതിന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി നരേഷിന്റെ ഭാര്യ പറഞ്ഞു. എന്നാല്‍ ഇത്രയും തുക കൊടുക്കാന്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്കരിക്കും എന്ന് അറിയിക്കുകയായിരുന്നു.

അതേസമയം ഈ വാദങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. ആരോപണത്തെത്തുടര്‍ന്ന് മീററ്റ് ജില്ലാ മജിസ്ട്രേറ്റ് കെ ബാലാജി അന്വേഷണത്തിനുത്തരവിട്ടു.

Eng­lish sum­ma­ry; covid death meerut

You may also like this video;