Web Desk

മുംബൈ

October 25, 2020, 9:02 am

മുംബൈ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു

Janayugom Online

രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായ മുംബൈ നഗരത്തിൽ കൊവിഡിനിരയായി മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 50 പേർ കൂടി മരിച്ചതോടെ മുംബൈയിലെ മരണസംഖ്യ 10, 016 ആയി ഉയർന്നു. ഇതാദ്യമായാണ് രാജ്യത്ത് ഒരു നഗരത്തിൽ മാത്രം പതിനായിരത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ശനിയാഴ്ച മുംബൈ നഗരത്തിൽ 1,257 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ 2,50, 061 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 898 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 2,19,152 ആയി. മുംബൈ ജില്ലയുടെ റിക്കവറി നിരക്ക് 88 ശതമാനവും കേസുകളുടെ മൊത്തം വളർച്ചാ നിരക്ക് (17–23 ഒക്ടോബർ) 0. 58 ശതമാനവുമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മുംബൈയിൽ മൊത്തം 14,37,445 സാമ്ബിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

അണുബാധ കൂടുതൽ പടരുന്നത് തടയുന്നതിനായി 8,585 കെട്ടിടങ്ങൾ മുംബൈയിൽ സീൽ ചെയ്തിട്ടുണ്ട്. 633 സജീവ കണ്ടൈൻമെന്റ് സോണുകളും മുംബൈയിൽ ഉണ്ട്. മുംബൈയില് 19,554 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

you may also like this video