ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു: മരണം 56

Web Desk
Posted on April 03, 2020, 1:59 pm

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം. ഔദ്യാഗിക കണക്കുകളനുസരിച്ച് രോഗബാധിതര്‍ 2301 ആയി മരണ സംഖ്യ. 56 പേര്‍ മരണമടഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്. 16 പേര്‍ മരിച്ചു. ഗുജറാത്ത് — ഏഴ്, മധ്യപ്രദേശ് — ആറ്, പഞ്ചാബ് — നാല്, കര്‍ണാടക — മൂന്ന്, തെലങ്കാന — മൂന്ന്, പശ്ചിമ ബംഗാള്‍— മൂന്ന്, ഡല്‍ഹി- നാല്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്,കേരളം എന്നിവിടങ്ങളില്‍ രണ്ട്. ആന്ധ്രാപ്രദേശ്,തമിഴ്നാട്,ബിഹാര്‍,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് കോവിഡ് മരണക്കണക്കുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത് മാഹാരാഷ്ട്രയിലാണ് 335 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 309 പേര്‍ക്കും, കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Eng­lish Summary:covid death rate india cross 2000

You may also like this video