സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദാണ്(70) മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച മുഹമ്മദിനെ വീട്ടില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 22ന് മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തോടൊപ്പം നാല് പേര് കൂടി എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
മുഹമ്മദിന്റെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം പതിനെട്ട് ആയി.
തൃശൂരില്‍ ഈ മാസം ഏഴിന് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ച എങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റേത് കോവിഡ് മരണമാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. 87കാരനായ ഇദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. കുമാരന്റെ കോവിഡ് ബാധയുടെ ഉറവിടം വ്യക്തമല്ല.
english summary: covid death toll becom18 in kerala
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.