Web Desk

ന്യൂഡല്‍ഹി

May 18, 2020, 11:03 am

രാജ്യത്ത് കോവിഡ് മരണം 3000 കടന്നു

Janayugom Online

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 95000 ലധികമായി.53,946 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.മരണം 3000 കടന്നു.34109 പേര്‍ രോഗമുക്തരായി. ഏറ്റവും അധികം രോഗബാധിതരും കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്.ലോക് ഡൗണ്‍ ഇളവുകള്‍ നിലനിക്കുന്നുണ്ടെങ്കിലും രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതാത് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ പ്രയോജനപ്രദമായ മാര്‍ഗനിര്‍ദ്ദേശവും ആനുകൂല്യങ്ങളും ഉള്‍പ്പടെ സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ നടപടികള്‍ കൈക്കൊള്ളാന്‍ അനുവാദം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിസ് സ്ഥിരീകരിച്ചത് 2347 പേര്‍ക്കാണ്.ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്.

ഞായറാഴ്ച മാത്രം 63 കോവിഡ് രോഗികള്‍ മരിച്ചു. സംസ്ഥാനത്താകെ ഇതുവരെ 33,053 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7688 പേര്‍ രോഗമുക്തരായപ്പോള്‍ 1198 പേര്‍ മരിച്ചു. മുംബൈയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഞായറാഴ്ച മാത്രം 1595 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 734 പേരാണ് മുംബൈയില്‍ മരിച്ചത്.

ENGLISH SUMMARY:covid death toll reach­es 3000
You may also like this video