കോവിഡ് 19 ലോകത്താകമാനം ഭീതി പരത്തുമ്പോൾ മരണപ്പെട്ടവരിലേറെയും 60 വയസിനുമുകളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചെറുപ്പക്കാർക്ക് മരണ സാധ്യത കുറവാണെന്ന പ്രചാരണം തെറ്റാണെന്ന മുന്നറിയിപ്പു നൽകുകയാണ് ലോകാരോഗ്യ സംഘടന.
തങ്ങൾക്ക് രോഗസാധ്യത കുറവാണെന്ന ധാരണയിൽ ചെറുപ്പക്കാർ ജാഗ്രത കുറവ് കാണിക്കരുതെന്നും മുന്നറിയിപ്പുണ്ട്.മറ്റ് അസുഖങ്ങൾ ഉള്ളവരെ കോവിഡ് പെട്ടന്നു തന്നെ ബാധിക്കുമെന്നുള്ളതിനാലാണ് പ്രായമായവർ പെട്ടന്നു തന്നെ മരണത്തിന് കീഴ്പ്പെടുന്നത്.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ദിനംപ്രതി നിരവധി പോസിറ്റീവ് കേസുകളാണ് ഓരോ രാജ്യത്തും റിപ്പോർട്ട് ചെയ്യുന്നത്. 11,378 പേർ കോവിഡ് മൂലം മരിക്കുകയും ചെയ്തു. രോഗബാധ ഇറ്റലിയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറ്റലിയിൽ മരണ സംഖ്യ നാലായിരം കടന്ന സ്ഥിതിയാണ്.
English Summary: covid death- younger people also in risk
You may also like this video