Web Desk

വാഷിങ്ടൺ

November 23, 2020, 10:53 pm

യുഎസിൽ ഓരോ മിനിറ്റിലും ഒരു കോവിഡ് രോഗി മരിക്കുന്നു

Janayugom Online

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ആറുകോടിക്ക് മുകളിലെത്തിയപ്പോൾ അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് അമേരിക്കയിൽ ഓരോ മിനിറ്റിലും ഒരാൾ കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്. കോവി‍ഡ് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച മാത്രം 1448 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്ലൂംബെർഗിന്റെ സ്റ്റീവൻ ഡെന്നീസാണ് യുഎസിൽ ഓരോ മിനിറ്റിലും ഓരോരുത്തർ വീതം കോവിഡ് ബാധിച്ചു മരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തത്.

വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം 1,25,91,402 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,62,726 പേർ കോവി‍ഡ് ബാധിച്ച് മരിച്ചു. കോവിഡ് ട്രാക്കിങ് പ്രൊജക്ട് അനുസരിച്ച് 83,870 പേരാണ് കോവിഡ് ബാധിതരായി ആശുപത്രികളിൽ തുടരുന്നത്. ഇന്നലെ മാത്രം 1.7 മില്യൺ ടെസ്റ്റുകളും 1,50,000 പ്രതിദിന കോവിഡ് കേസുകളും 889 പുതിയ കോവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Eng­lish sum­ma­ry: covid deaths in America

You may also like this video: